കൗശാംബിയിലെ പ്രശസ്തനായ ഗുരുവാണ് ലോമേശൻ. അദ്ദേഹത്തിന്റെ അടുത്ത് രാജകുമാരന്മാരും പ്രഭുകുമാരന്മാരും മാത്രമല്ല, സാധാരണക്കാരായ കുട്ടികളും വിദ്യ അഭ്യസിക്കാനെത്താറുണ്ട്. പണവും പ്രതാപവുമൊന്നും കാണക്കാക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്ന ഗുരുനാഥനായിരുന്നു ലോമേശൻ. കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല അദ്ദേഹം. അതുകൊണ്ട് എല്ലാ വിശേഷദിവസങ്ങളിലും ശിക്ഷ്യന്മാർ ഗുരുവിനു സമ്മാനങ്ങൾ കൊടുക്കുക പതിവായിരുന്നു.
അങ്ങനെയിരിക്കെ പുതുവർഷം എത്താറായി. പുതുവർഷത്തിൽ ഗുരുവിനു നല്ല സമ്മാനങ്ങൾ നൽകണമെന്ന് ശിഷ്യന്മാർ തീരുമാനിച്ചു. എല്ലാവരും ഓരോരോ സമ്മാനവും അതിനായി കരുതിവെച്ചു. പുതുവർഷദിനത്തിൽ അവർ ഓരോരുത്തരായി ഗുരുവിന് സമ്മാനം നൽകി.
രാജകുമാരൻ ഒരു കിഴി നിറയെ സ്വർണനാണയങ്ങൾ കൊടുത്തു. മറ്റൊരു പ്രഭുക്കന്മാരൻ കൊടുത്തത് കുറെ പശുക്കളെയാണ്. മന്ത്രി പുത്രനായ ദേവദത്തൻ നൽകിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു. കാലൊടിഞ്ഞ് ദേഹമാസകലം മുറിവേറ്റ ഒരു പക്ഷിക്കുഞ്ഞായിരുന്നു അത്!
മറ്റുള്ളവർ അമ്പരന്നു നിൽക്കെ ദേവദത്തൻ പറഞ്ഞു: "ഗുരോ, അങ്ങേയ്ക്ക് തരാനുള്ള സമ്മാനം വാങ്ങാനായി ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് കുറേ കാക്ക ചേർന്ന് ഈ കുഞ്ഞിനെ കൊത്തുന്നത് കണ്ടത്. കാക്കകളെ ഓടിച്ചു ഞാനിതിനെ രക്ഷിച്ചു. ഇതിന്റെ അച്ഛനും അമ്മയും ചില കിളിക്കുഞ്ഞുങ്ങളും അടുത്തുതന്നെ ചത്തു കിടപ്പുണ്ടായിരുന്നു. പാവം ഈ കിളികുഞ്ഞൻ ഒറ്റയ്ക്കായി പോയി. മുറിവിലെല്ലാം ഞാൻ പച്ചമരുന്ന് വച്ചു. ഇനിയിത് ചത്തുപോവില്ല, ഉറപ്പ്!
"നീ, ഈ പക്ഷി കുഞ്ഞിനോട് കാണിച്ച സ്നേഹത്തിന് മറ്റെന്തിനേക്കാളും വിലയുണ്ട്!", ഗുരു ദേവദത്തനെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.
"ഇതാണ് ഏറ്റവും നല്ല സമ്മാനം!" മറ്റു ശിഷ്യന്മാരും പറഞ്ഞു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com