കുഞ്ഞമ്മൂമ്മയുടെ പുന്നാരക്കോഴിയാണ് പൊന്നു. പിടക്കോഴിയാണെങ്കിലും പൊന്നു ഇതുവരെ മുട്ടയൊന്നും ഇട്ടിട്ടില്ല. എങ്കിലും കുഞ്ഞമ്മൂമ്മയ്ക്ക് പൊന്നുവിനെ ജീവനാണ്. ഒരു ദിവസം രാവിലെ പൊന്നു തീറ്റ തേടാനിറങ്ങിയതാണ്. കുറച്ചുകഴിഞ്ഞപ്പോൾ അതാ പൊന്നു കൊക്കൊക്കോ എന്ന് ഉറക്കെ കരയുന്നു.
"ഹമ്മേ,വല്ല കുറുക്കനും പിടിച്ചോ!"പേടിച്ചുപോയ കുഞ്ഞമ്മൂമ്മ വയ്യാത്ത കാലും വലിച്ച് ശബ്ദം കേട്ട സ്ഥലത്ത് ചെന്നു നോക്കി. അപ്പോഴല്ലേ രസം! മുട്ടയിടാത്ത പൊന്നുക്കോഴി അതാ ഉഗ്രനൊരു മുട്ടയിട്ടിരിക്കുന്നു. അമ്മൂമ്മ പൊന്നുവിനെ സന്തോഷത്തോടെ വാരിയെടുത്തു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ടവിരിഞ്ഞ് ഒരു കുഞ്ഞിക്കോഴി പുറത്തുവന്നു. അമ്മൂമ്മ അതിനെ സ്‌നേഹത്തോടെ കുഞ്ഞിപ്പൊന്നേന്ന് വിളിച്ചു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com