മോട്ടു മുയലിന് പഴുത്ത ഒരു കൊച്ചു ചക്ക കിട്ടി. ചക്കയുമെടുത്ത് മാളത്തിലേക്ക് നടന്നപ്പോൾ അവന് വല്ലാതെ ദാഹിച്ചു. ചക്ക ഒരു മരച്ചുവട്ടിൽ വച്ചിട്ട് മോട്ടു തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയി. പെരുങ്കൊതിയനായ ഗുണ്ടുക്കരടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
കൊതിയൻ ഗുണ്ടു പാഞ്ഞുചെന്ന് ചക്കയുമെടുത്ത് വീട്ടിലേയ്‌ക്ക് ഓടെടാ ഓട്ടം. പാവം മോട്ടു തിരിച്ചു വന്നപ്പോൾ ചക്ക കാണുന്നില്ല."അയ്യയ്യോ, ചക്ക പോയല്ലോ!" മോട്ടു സങ്കടത്തോടെ മാളത്തിലേക്ക് പോയി.
പക്ഷേ, ചക്കയുമായി ഓടിയ ഗുണ്ടുവോ? ഓട്ടത്തിനിടയിൽ അവൻ ഒരു വേരിൽ തട്ടി ഒറ്റ വീഴ്ച്ച. ഗുണ്ടുവിന്റെ കൈയിൽ നിന്ന് തെറിച്ചുവീണ ചക്ക ഉരുണ്ടുരുണ്ട് ദൂരേയ്‌ക്ക് പോയി. ഉരുണ്ടുപോയ ചക്ക ചെന്നു വീണത് മോട്ടുവിന്റെ മാളത്തിന്റെ മുന്നിലാണ്. അപ്പോഴാണ് മോട്ടു മാളത്തിന്റെ മുന്നിൽ എത്തിയത്. "ഹായ് ചക്ക തനിയെ ഇങ്ങെത്തിയല്ലോ!" മോട്ടുവിന് സന്തോഷമായി. മോട്ടു വയറുനിറയെ ചക്കപ്പഴം കഴിച്ചു. അമളിപറ്റിയ ഗുണ്ടുക്കരടി മുട്ടും തടവി വീട്ടിലേയ്‌ക്കും പോയി.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com