വന്നാൽ പറയണേ (Vannal Parayane)

Mash
1 minute read
0
ഉച്ചകഴിഞ്ഞ് ആദ്യത്തെ പീര്യേഡാണ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ ഗായത്രി ടീച്ചറാണ് വരേണ്ടത്. അഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ടീച്ചറേ കാണുന്നില്ല.
ഡോട്ടുവിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവൻ അടുത്തിരുന്ന ബോലുവിനോടു പറഞ്ഞു:
''ഞാൻ ഡെസ്ക്കിൽ തല വെച്ച് ഉറങ്ങാൻ പോവുകയാ. ടീച്ചർ വന്നാൽ നീ പറയണം.''
''ശരി.''
ഡോട്ടു ഉറക്കം തുടങ്ങി. കുറച്ചു കഴിഞ്ഞ് ടീച്ചർ വന്നു. ബോലു എണീറ്റു നിന്ന് പറഞ്ഞു:
''ടീച്ചറേ, ഡോട്ടു ഇവിടിരുന്ന് ഉറങ്ങുന്നുണ്ട്.''
കുട്ടികളുടെ കൂട്ടച്ചിരി മുഴങ്ങി. അതു കേട്ട് ഡോട്ടു കണ്ണു തുറന്നു.
ടീച്ചർ അവനെ വഴക്കു പറഞ്ഞ്,
മുഖം കഴുകി വരാൻ പുറത്തേക്കയച്ചു.
ക്ലാസ്സു കഴിഞ്ഞപ്പോൾ ഡോട്ടു ബോലുവിനോട് ചോദിച്ചു;
''നീയെന്തു പണിയാ കാണിച്ചത്? എന്നെ ഉണർത്തുന്നതിനു പകരം നീയെന്തിനാ ഞാനുറങ്ങുന്ന കാര്യം ടീച്ചറോടു പറഞ്ഞത്?''
''നീയല്ലേ ഉറങ്ങുന്നതിനു മുമ്പ്, 'ടീച്ചർ വന്നാൽ പറയണം' എന്ന് എന്നോട് പറഞ്ഞത്?''
ബോലുവിൻ്റെ മറുപടി കേട്ട് ഡോട്ടു വാ പൊളിച്ച് നിന്നുപോയി!

(ജോസ് പ്രസാദ് )

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)