
കള്ളൻ പരമു രാത്രി പണിക്കിറങ്ങിയതാണ്. നടന്നുനടന്ന് ചെമ്പൻ മുതലാളിയുടെ വീട്ടിലെത്തി. “ഹിഹി.. ഇന്ന് ഇവിടെ കയറാം..” കള്ളൻ തീരുമാനിച്ചു. അവൻ മതിൽ ചാടിക്കയറി. എന്നിട്ട് ചെമ്പന്റെ വീട്ടിലേക്ക് ഒറ്റച്ചാട്ടം. ഇത് കൂട്ടിൽ കിടക്കുകയായിരുന്ന പാണ്ടൻനായ കാണുന്നുണ്ടായിരുന്നു. അവൻ മെല്ലെ പുറത്തിറങ്ങി. എന്നിട്ട് ഒരിടത്ത് പതുങ്ങിയിരുന്നു. കള്ളൻ അടുത്തെത്തിയതും അവൻ 'ബൗ.. ബാ..”ന്ന് കുരച്ചുകൊണ്ട് ചാടിവീണു. “യ്യോ.. എന്നെ നായ കടിക്കാൻ വരുന്നേ." കള്ളൻ മതിലുചാടി ഓടി. ബഹളംകേട്ട് വീട്ടുകാർ ഉണർന്നു. “നമ്മുടെ പാണ്ടനാ കള്ളനെ ഓടിച്ചത്..” മുതലാളി പറഞ്ഞു. “എങ്കിൽ അവന് രണ്ടു കോഴിക്കഷ്ണം കൊടുത്തേര്..” അമ്മ പറഞ്ഞു. ഉടൻ വീട്ടിലെ പണിക്കാരി രണ്ടു കോഴിക്കഷ്ണങ്ങൾ പാണ്ടന് നൽകി. പാണ്ടൻ ഹാപ്പിയായി.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com