മറക്കാതിരിക്കാൻ (Marakkathirikkan)

Mash
1 minute read
0
ഒരു ദിവസം നാസറുദീൻ മുല്ലയുടെ ധനികനായ ഒരു സ്നേഹിതൻ മുല്ലയെ സമീപിച്ചിട്ടു പറഞ്ഞു "ഞാൻ വ്യാപാരകാര്യങ്ങൾക്കായി നാളെ രാവിലെ അയൽ നാടുകളിലേക്കു പുറപ്പെടുകയാണ്. മുല്ലയുടെ കൈവിരലിൽ കിടന്ന മനോഹരമായ സ്വർണ്ണമോതിരം അയാൾ കണ്ടു. എങ്ങനെയെങ്കിലും ആ മോതിരം മുല്ലയുടെ കൈയിൽ നിന്നു തട്ടിയെടുക്കണമെന്ന ഉദ്ദേശ്യത്തോടെ അയാൾ തുടർന്നു.
"താനെന്റെ ഉത്തമസുഹൃത്തും വേണ്ടപ്പെട്ടവനുമാണ്. അയൽ നാടുകളിലേക്കു പോകുന്ന എനിക്ക് എന്നു മടങ്ങിയെത്താൻ കഴിയുമെന്ന് നിശ്ചയമി ല്ല. എനിക്ക് തന്നെ പിരിഞ്ഞിരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ. അതുകൊണ്ട് ഒരു കാര്യം ചെയ്യാം, തന്റെ വിരലിൽ കിടക്കുന്ന ആ മോതിരം എനിക്കു തരണം. ഞാനത് എന്റെ വിരലിലണിയാം. മോതിരത്തിലേക്കു നോക്കുമ്പോൾ താൻ എന്റെ അടുത്തു തന്ന ഉണ്ടെന്നുള്ള തോന്നൽ എനിക്ക് ആശ്വാസം നല്കിക്കൊണ്ടിരിക്കും."
സുഹൃത്തിന്റെ മനസിലിരിപ്പ് ഗ്രഹിച്ചു കൊണ്ട് മുല്ല പറഞ്ഞു : "പൊന്നു സുഹൃത്തേ, കുറച്ചുനാളത്തേയ്ക്കാണെങ്കിൽ പോലും തന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് പ്രയാസമുണ്ട്. പക്ഷേ, എന്തുചെയ്യാം? തനിക്ക് കച്ചവടമല്ലേ വലുത് ? പോകാതിരിക്കാൻ പറ്റില്ലല്ലോ? ഈ മോതിരത്തിലേക്കു നോക്കുമ്പോൾ താനത് ആവശ്യപ്പെട്ടിട്ടു ഞാൻ തനിക്കു തന്നില്ലല്ലോ എന്നുള്ള ചിന്ത എന്നിലുണ്ടാകും. ആ ചിന്ത ആശ്വാസം നൽകും. അതുകൊണ്ട് ഈ മോതിരം എന്റെ വിരലിൽത്തന്നെ കിടക്കട്ടെ.
പിന്നെ ആ സുഹൃത്ത് അധിക നേരം അവിടെ നിന്നില്ല.


കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com
Tags:

Post a Comment

0Comments

Post a Comment (0)