പർവതം കുടയായപ്പോൾ (Parvatham Kudayayi)

Mashhari
0
പുരാണ കഥകളും ചരിത്ര കഥകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം കഥകളിൽ നാടിന്റെ സംസ്കാരവും പൈതൃകവും നിറഞ്ഞു നിൽക്കുന്നു.
ശ്രീകൃഷ്ണൻ അമ്പാടിയിൽ വളരുന്ന കാലം. എല്ലാ വർഷവും അമ്പാടിയിലുള്ളവർ മഴ പെയ്യുന്നതിനു വേണ്ടി ഇന്ദ്രന് യാഗം കഴിക്കാറുണ്ട്. മഴയുടെ ദേവനാണ് ഇന്ദ്രൻ. പക്ഷേ, ഒരു തവണ യാഗം നടത്താറായപ്പോൾ കൃഷ്ണൻ പറഞ്ഞു.
 “എന്തിനാണ് ഇന്ദ്രനുവേണ്ടി യാഗം ചെയ്യുന്നത്? ഗോവർദ്ധനപർവതമാണ് മേഘങ്ങളെ തടഞ്ഞുനിർത്തി നമുക്ക് മഴ തരുന്നത്. അതുകൊണ്ട് നമ്മൾ ഗോവർദ്ധനപർവതത്തയാണ് പൂജിക്കേണ്ടത്.
 അതു ശരിയാണെന്ന് അമ്പാടിയിലെ ആളുകൾക്കു തോന്നി. അവർ ഗോവർദ്ധനപർവതത്തിനുവേണ്ടി യാഗം ചെയ്തു. ഇതറിഞ്ഞപ്പോൾ ഇന്ദ്രന് ദേഷ്യമായി. ഇന്ദ്രൻ അമ്പാടിയിൽ പെരുമഴ പെയ്യിച്ചു. നിൽക്കാത്ത മഴ തന്നെ! ആളുകളെ രക്ഷിക്കാൻ കൃഷ്ണൻ ഗോവർദ്ധനപർവതത്തെ കുട പോലെ ഉയർത്തിപ്പിടിച്ചു, ഗോപന്മാരും പശുക്കളുമൊക്കെ അതിനടിയിൽ കയറിനിന്ന് മഴ നനയാതെ രക്ഷപ്പെട്ടു. ഏഴു ദിവസം നിർത്താതെ മഴ പെയ്തിട്ടും കൃഷ്ണന് ഒരു കുലുക്കവും വന്നില്ല, ഇതറിഞ്ഞ ഇന്ദ്രൻ കൃഷ്ണനോട് ക്ഷമ ചോദിച്ചു, മഴ അവസാനിപ്പിക്കുകയും ചെയ്തു.
Tags:

Post a Comment

0Comments

Post a Comment (0)