മഹാ അഹങ്കാരിയായിരുന്നു ജമ്പൻ ആന. ഒരു സർക്കസ് കൂടാരത്തിലായിരുന്നു ജമ്പൻ താമസിച്ചിരുന്നത്. ഫുട്ബോൾ കളിക്കാനും സൈക്കിൾ ചവിട്ടാനും മിടുക്കനായിരുന്നു ജമ്പൻ. തന്നേക്കാൾ കഴിവുള്ള ആരും ഭൂമിയിൽ വേറെ ഇല്ലെന്ന് ജമ്പൻ കരുതി.
ഒരുദിവസം രാത്രി ആരും കാണാതെ കൂട് പൊളിച്ച് ജമ്പൻ ദൂരെയുള്ള കാട്ടിലേക്കോടി. ഇതുവരെ ആനകൾ എത്തിയിട്ടില്ലാത്ത ഒരു പച്ചിലക്കാടായിരുന്നു അത്. കാട്ടിലെത്തിയ ജമ്പനെ കാണാൻ ജീവികളെല്ലാം അവന്റെ ചുറ്റും കൂടി. അവരെ കണ്ടപ്പോൾ ജമ്പന് അഹങ്കാരമായി.
"ഞാനൊന്നുതുമ്മിയാൽ തെറിക്കുന്ന കുഞ്ഞൻ ജീവികളാ എല്ലാവരും!', ജമ്പൻ കരുതി. ജമ്പൻ അവരോട് പറഞ്ഞു:

“ഇത്തിരി കുഞ്ഞൻമാരേ
ഒത്തിരി ഗമയതു വേണ്ട
കാട്ടിലെ രാജാവാകാൻ
വന്നവനാണ് ജമ്പൻ!"
ഒത്തിരി ഗമയതു വേണ്ട
കാട്ടിലെ രാജാവാകാൻ
വന്നവനാണ് ജമ്പൻ!"
ഇതുകേട്ട് കുഞ്ഞിക്കാലൻ പീലിക്കുരുവി ചോദിച്ചു. “ആനച്ചാരേ രാജാവേ എന്നെപ്പോലെ പറക്കാമോ?'' അതുകേട്ട ജമ്പൻ ഞെട്ടി. “അയ്യോ എനിക്ക് പറക്കാനുള്ള കഴിവില്ല. പക്ഷേ, ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ ശക്തിമാനാണ്!'' ജമ്പൻ പറഞ്ഞു.
ഇതുകേട്ട പൂഴിക്കുന്നിലെ ചൂളൻ ഉറുമ്പ് അവന്റെ ചേട്ടൻ ഊളൻ ഉറുസിനെ തോളത്തെടുത്ത് ചോദിച്ചു. “നിനക്ക് ഇതുപോലെ നിന്റെ ചേട്ടനെ പൊക്കിയെടുത്ത് നടക്കാമോ...?'' ഇതുകേട്ട ജമ്പൻ ശരിക്കും ചമ്മി. പെട്ടെന്ന് കുളത്തിൽ നിന്നും ചാടിവന്ന ചൊക്രൻ തവള ചോദിച്ചു. “നിനക്കെന്നെപ്പോലെ വെള്ളത്തിൽ കഴിയാമോ...?” ഇതുകേട്ട ജമ്പന് കരച്ചിൽ വന്നു. ജമ്പൻ കരയാൻ തുടങ്ങി. ഇതുകണ്ട കുന്നിമരത്തിലെ കുരങ്ങുണ്ണി ജമ്പനോട് പറഞ്ഞു. "നിനക്ക് എന്നെപ്പോലെ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടാനും കഴിയില്ല. "ജമ്പാ, ഓരോ ജീവിക്കും അവരുടേതായ കഴിവുകളുണ്ട്. അത് നീ മനസിലാക്കണം!" ഇതുകേട്ട ജമ്പന് തന്റെ തെറ്റ് മനസിലായി. ജമ്പൻ പറഞ്ഞു "ഞാൻ നിങ്ങളുടെ രാജാവല്ല, നിങ്ങളെല്ലാം എന്റെ കൂട്ടുകാരാണ്. വലിയ കഴിവുകളുള്ള ചെറിയ കൂട്ടുകാർ!" അതുകേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com