തവളയും ഈച്ചയും [Thavalayum Eechayum]

Mashhari
0
വിശന്നു വളഞ്ഞു നടക്കുകയായിരുന്നു കുഞ്ഞൻതവള. അപ്പോഴാണ് താമരപ്പൂവിൽ ഒരീച്ച ഇരിക്കുന്നത് കണ്ടത്. തവള നാവ് നീട്ടി ഈച്ചയെ പിടിച്ചു. "എന്നെ വെറുതെ വിടാൻ ദയവുണ്ടാകണം!" ഈച്ച പറഞ്ഞു. അതുകേട്ട് കുഞ്ഞൻ തവളയ്‌ക്ക് പാവം തോന്നി. അവൻ ഈച്ചയെ തിന്നില്ല.
കുറേ ദിവസങ്ങൾ കഴിഞ്ഞു. കുഞ്ഞൻതവള കുളക്കരയിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോഴുണ്ട് ഈച്ച പറന്നു വരുന്നു. ഈച്ച കുഞ്ഞന്റെ മുഖത്ത് മുട്ടിയുരുമ്മി അവനെ ഉണർത്തി. ദേഷ്യം വന്ന കുഞ്ഞൻ തവളയോട് ഈച്ച എന്തോ രഹസ്യം പറഞ്ഞു. ഉടനെ കുഞ്ഞൻതവള വെള്ളത്തിലേക്ക് ചാടി ഒളിച്ചിരുന്നു. അപ്പോഴതാ വരുന്നു ഒരു മുട്ടൻപാമ്പ്. കുളക്കരയിൽ ആരെയും കാണാതെ പാമ്പ് ഇഴഞ്ഞുപോയി. തന്നെ വലിയൊരു ആപത്തിൽ നിന്നു രക്ഷിച്ച ഈച്ചയെ കുഞ്ഞൻ തവള നന്ദിയോടെ ഓർത്തു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)