നാരദന്റെ പാട്ട് [Naradante Pattu]

Mashhari
0
വലിയ പാട്ടുകാരനാണെന്നാണ് നാരദമുനിയുടെ വിചാരം. ആരെ കണ്ടാലും നാരദൻ വീണമീട്ടി പാട്ടുപാടാൻ തുടങ്ങും.
അങ്ങനെയൊരിക്കൽ അദ്ദേഹം മഹാവിഷ്‌ണുവിനെ കാണാൻ വൈകുണ്ഠത്തിൽ എത്തി. എന്നിട്ട് പാട്ടുപാടാൻ തുടങ്ങി. സ്വയം വലിയ പാട്ടുകാരനാണെന്നു വിചാരിക്കുന്ന നാരദനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മഹാവിഷ്‌ണു തീരുമാനിച്ചു. "നാരദാ, നമുക്ക് യാത്ര പോകാം." മഹാവിഷ്‌ണു പറഞ്ഞു. ഇതു കേട്ട് നാരദൻ വീണയുമെടുത്ത് മഹാവിഷ്‌ണുവിനോടൊപ്പം നടക്കാൻ തുടങ്ങി. നടന്നു നടന്ന് അവർ ഒരു കാട്ടിലെത്തി. അപ്പോഴതാ എവിടെ നിന്നോ സ്‌ത്രീകളുടെ കരച്ചിൽ.
"പ്രഭോ ആരുടെയോ കരച്ചിൽ കേൾക്കുന്നുണ്ടല്ലോ." നാരദൻ മഹാവിഷ്ണുവിനോടൊപ്പം കരച്ചിൽ കേട്ട ദിക്കിലേക്ക് നടന്നു. അവർ അവിടെയെത്തി.
ദേഹം മുഴുവനും മുറിവേറ്റ് കിടക്കുന്ന ചില ദേവസ്ത്രീകളുടെ കരച്ചിലായിരുന്നു അത്. "ദേവസ്ത്രീകളായ നിങ്ങൾക്ക് എന്ത് അപകടമാണ് പറ്റിയത്?" നാരദൻ അവരോട് ചോദിച്ചു. ദേവസ്ത്രീകളിൽ ഒരാൾ പതിയെ മറുപടി പറയാൻ തുടങ്ങി: "രാഗങ്ങളുടെ ദേവതകളാണ് ഞങ്ങൾ. അങ്ങയുടെ പാട്ട് കാരണമാണ് ഞങ്ങൾക്ക് ഈ ഗതി വന്നത്. ഓരോതവണ അങ്ങ് തെറ്റായി പാട്ടു പാടുമ്പോഴും ഞങ്ങളുടെ ദേഹത്ത് ഓരോ മുറിവുകൾ ഉണ്ടാകും."
ഇതു കേട്ടതോടെ നാരദന് തന്റെ തെറ്റ് മനസ്സിലായി. പിന്നീടൊരിക്കലും താൻ വലിയ പാട്ടുകാരനാണെന്ന് നാരദൻ അഹങ്കരിച്ചിട്ടില്ല.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com
Tags:

Post a Comment

0Comments

Post a Comment (0)