ഒരു ദിവസം ചിങ്കൻ എലി തീറ്റ തേടി നടക്കുകയായിരുന്നു. പെട്ടെന്ന് വങ്കൻ പൂച്ച അവന്റെ മുന്നിൽ ചാടി വീണു.
"ഹയ്യോ! എന്നെ ഒന്നും ചെയ്യരുതേ!" ചിങ്കനെലി കരഞ്ഞപേക്ഷിച്ചു. പക്ഷേ വങ്കൻ അതൊന്നും കേട്ടില്ല. അവൻ ചിങ്കനെ പിടികൂടി. എന്നീട്ട് മുന്നോട്ടു നടന്നു.
ആ വഴിയിൽ ഒരു വേടൻ മൃഗങ്ങളെ പിടിക്കാൻ ഒരു വല വിരിച്ചിരുന്നു. വങ്കൻ നേരെ നടന്നു കയറിയത് വലയ്ക്കകത്തേക്കു തന്നെ! 'ഠപ്പ്!', പെട്ടെന്ന് രണ്ടാളും വലയുടെ അകത്തായി.
"ഹമ്മോ, നമ്മൾ വലയ്‌ക്കുള്ളിൽ പെട്ടുപോയല്ലോ ചിങ്കാ", വങ്കൻ പേടിച്ചു കരയാൻ തുടങ്ങി.
"അതിനെനിക്കെന്താ? എന്നെ ഏതായാലും നീ തിന്നാൻ പോവുകയല്ലേ?", ചിങ്കനെലി ചോദിച്ചു.
"അയ്യോ അങ്ങനെ പറയാതെ", വങ്കൻ പറഞ്ഞു; "നീ എങ്ങനെയെങ്കിലും ഈ വല കടിച്ചു മുറിക്കണം."
ഉടനെ ചിങ്കനെലി വല കടിച്ചു മുറിച്ചു. വലയ്‌ക്കു പുറത്തെത്തിയപ്പോൾ ചിങ്കനെലി വങ്കനോടു പറഞ്ഞു: "ആപത്തിൽപ്പെടുമ്പോൾ മാത്രം ചങ്ങാത്തം കൂടുന്നത് നന്നല്ല. ശരി, ഏതായാലും ഇനി നീ എന്നെ തിന്നു കൊള്ളൂ!"
ഇത് കേട്ടപ്പോൾ വങ്കൻ പൂച്ച ലജ്ജിച്ചു പോയി. തന്നെ രക്ഷിച്ച ചിങ്കനോട് അവൻ മാപ്പു പറഞ്ഞു. അന്നു മുതൽ വങ്കന്റെ അടുത്ത കൂട്ടുകാരനായി ചിങ്കനെലി!
ചെറിയ കുട്ടികൾക്ക് വീട്ടിലിരുന്നു വായിച്ചു ആസ്വദിക്കാനും അവർക്ക് കഥ വായിക്കാനുള്ള താല്പര്യം വർധിപ്പിക്കുവാനും ഇങ്ങനെയുള്ള ഗുണപാഠ കഥകൾ കുട്ടികളെ ഏറെ സഹായിക്കുന്നു. ഇനിയും ഇതുപോലെയുള്ള കഥകൾ ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
ReplyDeleteതീർച്ചയായും..കൂടുതൽ കഥകൾ അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.. കൂടുതൽ വായനക്കാരിലേക്ക് ഈ ബ്ലോഗ് എത്തിക്കൂ..വായനക്കാരെ അറിയിക്കൂ..
Deleteകഥ നന്നായിട്ടുണ്ട്.
Delete