കുരങ്ങന്റെ വാൽ (Kurangante Vaal)

Mash
0 minute read
0
ഒരിടത്തൊരിടത്തൊരു കുരങ്ങന്‍ ഉണ്ടായിരുന്നു. മഹാ വികൃതി ആയിരുന്നു ആ കുരങ്ങന്‍. മുതിര്‍ന്ന കുരങ്ങന്മാര്‍ പറയുന്നതൊന്നും അവന്‍ കേട്ടിരുന്നില്ല. എന്ത് കണ്ടാലും അതിലൊക്കെ എന്തെങ്കിലും ചെയ്യാതെ അവനു സമാധാനം ആവുകയില്ല.
ഒരിക്കല്‍ കാടിനടുത്തു കുറെ മരം വെട്ടുകാര്‍ വന്നു. അവര്‍ മരം വെട്ടി താഴെ വീഴ്ത്തി എന്നിട്ട് മരം പാതി പിളര്‍ന്നു വച്ചിട്ട് അതിനിടയില്‍ ഒരു മരക്കഷണം തിരുകിയിട്ടു ഊണ് കഴിക്കാന്‍ പോയി. ഈ തക്കം നോക്കി കുരങ്ങന്‍ ആ തടിയില്‍ കേറി ഇരുന്നു..എന്നിട്ട് പിളര്‍പ്പിനിടയില്‍ വച്ചിരുന്ന മരക്കഷണം ഊരി എടുക്കാന്‍ നോക്കി. ടപ്പേ എന്ന ശബ്ദത്തോടെ പിളര്‍ന്നു വച്ചിരുന്ന മരം ചേര്‍ന്നടഞ്ഞു. കൈയില്‍ മരക്കഷണവും പിടിച്ചു കുരങ്ങന്‍ നിലവിളിച്ചു പോയി...എന്താണെന്നോ അതിന് കാരണം, പിളര്‍പ്പിനിടയില്‍ പെട്ട് കുരങ്ങച്ചന്റെ വാല് മുറിഞ്ഞു പോയി. അവൻ മുറിവാലൻ കുരങ്ങായി..

Post a Comment

0Comments

Post a Comment (0)