മഹാ സൂത്രക്കാരനാണ് കൊക്കൻ എന്ന കുറുക്കൻ,
ഒരു ദിവസം അവൻ കാട്ടിലൂടെ തീറ്റ തേടി നടക്കുമ്പോൾ ഒരു കിണറ്റിൽ വീണു. “പ്ധും !"
'ഹയ്യോ! ഇനിയെങ്ങനെ മുകളിലെത്തും?' കൊക്കൻ ആകെ വിഷമിച്ച് പോയി. കിണറ്റിൽനിന്നു കയറാനായി അവൻ ചാടിനോക്കി. എത്ര കുതിച്ചു ചാടിയിട്ടും കൊക്കന് കരയ്ക്ക കയറാൻ പറ്റിയില്ല. അപ്പോഴാണ് അടുത്ത് എവിടെയോ നിന്ന് “ബ്രേ....ബ്രേ...." എന്ന് ആരോ ഉറക്കെ കരയുന്നതു കേട്ടത്. 'കോമൻകഴുതയുടെ കരച്ചിലാണല്ലോ അത്. അവനെ വിളിക്കാം.' കൊക്കൻ ഉറക്കെ കരയാൻ തുടങ്ങി.
കരച്ചിൽ കേട്ട് കോമൻ അവിടേക്ക് എത്തി. കുഴിയിൽ വീണുകിടക്കുന്ന കൊക്കനെ നോക്കി അവൻ കളിയാക്കി ചിരിക്കാൻ തുടങ്ങി. “കൊക്കൻ കുഴിയിൽ വീണേ! ഹ! ഹ! ഹ!
അതുകേട്ട് കൊക്കൻ പറഞ്ഞു: “എടാ മണ്ടാ, ഇതാണ് തേൻകിണർ. ഇതിലെ തേൻ കുടിക്കാൻ ഇറങ്ങിയതാണ് ഞാൻ. ഹാ! എന്തു രുചി! നീയും വേണമെങ്കിൽ കുറച്ചു തേൻ കുടിച്ചോളൂ. ഹി.. ഹി.. പക്ഷേ, കുറച്ചേ കുടിക്കാവൂ."
അതു കേൾക്കേണ്ട. താമസം കോമൻ കുഴിയിലേക്ക് ഒറ്റച്ചാട്ടം! കിട്ടിയ തക്കത്തിന് കൊക്കൻ ഉടനെ കോമന്റെ പുറത്ത് ചവുട്ടി കുഴിയിൽ നിന്ന് പുറത്തേക്ക് ചാടി. എന്നിട്ട് ഒറ്റയോട്ടം!
അപ്പോഴാണ്, കൊക്കൻ കുറുക്കൻ പറ്റിച്ചതാണെന്ന് കോമന് മനസ്സിലായത്. വെറുതെ കൊക്കനെ കളിയാക്കിയതാണ് കുഴപ്പമായതെന്ന് കോമന് മനസ്സിലായി. കുറേ നേരം കുഴിയിൽ കിടന്ന കോമനെ ഒടുവിൽ കൂട്ടുകാർ വന്ന് രക്ഷിച്ചു.
നല്ല കഥ
ReplyDelete