കുളത്തിലെ കൂട്ടുകാരൻ (Kulatthile Koottukaran)

Mash
0 minute read
1
മിക്കുമുയൽ ഒരു കുളക്കരയിൽ വിഷമിച്ച് നിൽക്കുന്നത് കുട്ടനാമ കണ്ടു. “എന്തിനാ മിക്കൂ, നീ വിഷമിച്ച് നിൽക്കുന്നത്?'', കുട്ടനാമ ചോദിച്ചു. “എന്റെ കൂട്ടുകാരൻ കുളത്തിൽ വീണു!'', മിക്കു പറഞ്ഞു. കൂട്ടുകാരന്റെ പേരെന്താ?'', കുട്ടനാമ ചോദിച്ചു. “കിട്ടു എന്നാ!' അതു കേട്ടയുടൻ കുട്ടനാമ കൂട്ടുകാരനെ തേടി കുളത്തിലിറങ്ങി. അപ്പോൾ കരയിൽ നിന്ന മിക്കുമുയൽ ചിരിയോടു ചിരി. "ഞാൻ വെള്ളത്തിൽ ഇറങ്ങുന്നതിന് എന്തിനാ ചിരിക്കുന്നത്? ഒന്നും മനസ്സിലാകാതെ കുട്ടനാമ ചോദിച്ചു. പെട്ടെന്ന് ഒരു ചങ്ങാതി കുളത്തിൽ നിന്ന് കയറി വന്നു. “ഹ! ഹ! ന്നെ പറ്റിച്ചതാ!'', മിക്കുമുയൽ ചിരിച്ചു. അങ്ങോട്ട് ന്ന ആളെ കണ്ട് കുട്ടനാമയും ചിരിച്ചു. “ഇവനാണ് കുത്തിൽ വീണ കൂട്ടുകാരനെന്ന് നേരത്തെ പറയാമായിരുന്നു!'', കുട്ടനാമ ചമ്മലോടെ പറഞ്ഞു.

മിട്ടുമുയലിന്റെ കൂട്ടുകാരൻ ആരാണെന്നറിയാൻ ചുവന്ന നിറത്തിൽ നൽകിയിരിക്കുന്ന അക്ഷരങ്ങൾ വായിച്ചുനോക്കൂ..