കാളയും ഉടമയും (Kalayum Udamayum)

Mash
1
ശ്രീബുദ്ധൻ ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത കഥകളാണ് ജാതകകഥകൾ. അദ്ദേഹത്തിന്റെ നൂറുകണക്കിന് പൂർവ ജന്മങ്ങളിലെ അനുഭവങ്ങളാണ് കഥകളുടെ രൂപത്തിൽ അവതരിപ്പിച്ചത്. അവയിൽ ഒന്നാണ് താഴെ കൊടുത്തിരിക്കുന്നത്..കുട്ടികൾക്ക് വായിച്ചു നൽകാം.. 
ഒരിക്കൽ കേശു എന്നൊരാൾ രണ്ട് കാളകളുമായി പോകുകയായിരുന്നു. വഴിയിൽ വച്ച് ദാഹം തീർക്കാനായി അയാൾ അരുവിയിൽ ഇറങ്ങി. ഈ തക്കത്തിന് ഒരു കള്ളൻ കാളകളെയും കൊണ്ട് ഓടിപ്പോയി.
ഇത് കണ്ട കേശു അയാളുടെ പിന്നാലെ ഓടി. അവസാനം അതിനടുത്തെത്തി. പക്ഷേ, അയാൾ കാളകൾ തന്റേതാണെന്ന് പറഞ്ഞു തർക്കിക്കാൻ തുടങ്ങി. കേശുവും അത് തന്റേതാണെന്ന് പറഞ്ഞു. അതോടോ വലിയ ബഹളമായി. ഒടുവിലവർ ഗ്രാമത്തലവന്റെ അടുത്തെത്തി.
ബുദ്ധിമാനായ ഗ്രാമത്തലവൻ ഒരു സൂത്രം പ്രയോഗിച്ചു. "കാളകൾക്ക് കഴിക്കാൻ ഇന്നെന്തു കൊടുത്തു?" കഞ്ഞിയും പയറുമെന്ന് കള്ളനും പുല്ലെന്ന് കേശുവും പറഞ്ഞു. കാളയുടെ വായ പരിശോധിച്ച ഗ്രാമത്തലവന് പുല്ലിന്റെ കഷണമാണ് കിട്ടിയത്. 
കാര്യം മനസ്സിലായ ഗ്രാമത്തലവൻ കാളകളെ കേശുവിന് തന്നെ കൊടുത്തു. "ഹാവൂ! സമാധാനമായി." കേശു കാളകളെയും കൊണ്ട് വയലിലേക്ക് പോയി. കള്ളന് തക്ക ശിക്ഷയും ലഭിച്ചു.

Post a Comment

1Comments

Post a Comment