ചോട്ടുവിനെ പറ്റിച്ചു (Chottuvine Pattichu)

Mash
0 minute read
2
ഒരു ദിവസം കാരറ്റുമായി വരികയായിരുന്നു മിക്കു മുയൽ. പെട്ടെന്ന് അവനെ ചോട്ടു കുറുക്കൻ പിടികൂടി. “ഹി! ഹി! കുറേ നാളായി നീ എന്നെ പറ്റിക്കുന്നു. ഇന്ന് നി ന്റെ കഥ കഴിഞ്ഞെടാ!'', ചോട്ടു പറഞ്ഞു.
മിക്കുവിന് ഒരു സൂത്രം തോന്നി. അവൻ പേടി പുറത്തുകാട്ടാതെ പറഞ്ഞു: “എതായാലും ചേട്ടൻ എന്നെ തിന്നുമല്ലോ. അതിനുമുമ്പ് എന്നെ എന്റെ കൂട്ടുകാരുടെ അടുത്ത് എത്തിക്കാമോ? ഈ കാരറ്റ് കൊടുക്കാനാ!'' 
"ഹയ്യട, ഇവന്റെ കൂട്ടുകാരെയും തിന്നാം!'', പാച്ചു കരുതി. “എവിടെയാ നിന്റെ കൂട്ടുകാർ?'', പാച്ചു ചോദിച്ചു. മിക്കു അവിടെ കണ്ട ഗുഹ കാണിച്ചുകൊടുത്തു. ചോട്ടു മിക്കുവിനെയും കൊണ്ട് ആ ഗുഹയിലേക്ക് കയറിയതും 'ഗർ' എന്നൊരു അലർച്ച. സിംഹത്തിന്റെ ഗുഹയായിരുന്നു അത്. അവിടെ കയറിയ ചോട്ടുവിനെ സിംഹം ഓടിച്ചു. ഈ തക്കത്തിന് മിക്കു മുയൽ രക്ഷപ്പെടുകയും ചെയ്തു.