ക്രിസ്തുമസ് വൃക്ഷം (Christmas Tree)

Mashhari
0
ക്രിസ്തുമസ് വൃക്ഷം എങ്ങനെയുണ്ടായി? കഥ ഇതാണ്

ജർമ്മനിയിലെ ഗിസാർ എന്ന് വനപ്രദേശം ഗോത്രവർഗ്ഗക്കാരുടേതാണ്. തണുപ്പുളള ഒരു രാതി അവർ കമ്പിളി വസ്ത്രങ്ങളും പുതച്ച് ഓക്കു മരത്തിന്റെ കീഴിൽ തീ കായുന്നു. ആ ഓക്കു മരത്തിലാണ് തങ്ങളുടെ യുദ്ധദൈവമായ തോർ ദേവൻ കുടികൊളളുന്നത്. ഗോത്രങ്ങൾ തമ്മിൽ എന്നും നിരന്തര യുദ്ധമാണ്. യുദ്ധം അവരുടെ തൊഴിലാണ്. ജയിക്കും അല്ലെങ്കിൽ തോൽക്കും

ജയിക്കുന്നവർക്കും തോൽക്കുന്നവർക്കും ദൈവം തോർദേവൻ മാത്രമാണ്. യുദ്ധത്തിനിറങ്ങിത്തിരിക്കുമ്പോൾ ഓരോ ഗോത്രവും തോർദേവന് ഒരു പടക്കുതിരയെ ബലികഴിക്കണം. ദൈവം രണ്ടു കൂട്ടരുടേയും ബലിദാനം സ്വീകരിക്കും. ജയിക്കുന്നവൻ ജയിക്കും, തോൽക്കുന്നവൻ തോൽക്കും അത്രതന്നെ.

ഓക്കുമരച്ചോട്ടിൽ നിന്ന് പുരോഹിതൻ ഗുൺ റാദ് ഉറഞ്ഞുതുളളി ചാടിയെണീറ്റു. അയാളുടെ കണ്ണു ചുവന്നിരുന്നു. തോർ ദേവൻ ദേഹത്തു പ്രവേശിച്ചിരിക്കുന്നു. ബലിപ്പുരയിൽ ഇരുന്ന മദ്യം എടുത്തു കുടിച്ച് അയാൾ അലറി, "നിങ്ങൾ എനിക്കു തരുന്ന ബലി തൃപ്തിയല്ല. എനിക്കു നരബലി തന്നെ വണം, നിങ്ങൾ യുദ്ധത്തിൽ തുടരെ തോൽക്കുന്നു. പകർച്ചവ്യാധികൾ നിങ്ങളെ അലട്ടുന്നു. നിങ്ങളുടെ ദുരിതങ്ങൾ ഒഴി യുന്നില്ല.. നരബലി ....."

പുരോഹിതൻ പരികർമ്മി പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. അയാൾ താഴ്ചയോടെ പറഞ്ഞു. "നരബലിതന്നെ തന്നുകൊള്ളാമേ. അടിയങ്ങൾ യുദ്ധത്തിൽ ജയിക്കണം."

"എന്നാൽ അങ്ങനെയാകട്ടെ" വെളിച്ചപ്പാടു പിന്മാറി.

ഈ ബഹളത്തിനിടയിൽ അപരിചിതനായ മറ്റൊരാൾ അവരുടെ കൂട്ടത്തിൽ വന്നുചേർന്നു. കുരിശടയാളമുളള ഒരു ദണ്ഡ് അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഒരു പ്രവാചകനോ പുരോഹിതനോ ആണ് അയാളെന്നു കാഴ്ചയിൽ തോന്നും. കൂടെ പത്തിരുപത് അനുയായികളും. അവർ ശ്രതുക്കളല്ല എന്നു വ്യക്തം.

വെളിച്ചപ്പാടായി തുളളിയ ഗുൺറാദ്  അതിഥികളെ കണ്ടഭാവം നടിച്ചില്ല. അയാൾ വിളിച്ചു പറഞ്ഞു.

"യുദ്ധം ജയിക്കണം. എന്തുവിലകൊടുത്തും ജയിക്കണം. ദൈവത്തെ ഏറ്റവും കൂടാതൽ പ്രസാദിപ്പിക്കുന്നവനാരോ അവനാണ് ജയിക്കുന്നതെന്ന് ഓർക്കുക. നരബലി അത് നമ്മുടെ എതിരാളികൾ ചെയ്യുന്നതിനുമുമ്പ് നാം ചെയ്തിരിക്കണം." 
പുരോഹിതൻ മുന്നോട്ടാഞ്ഞു ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു കുട്ടിയെ പിടിച്ചുവലിച്ചു ബലിപീഠത്തിലേക്കു കൊണ്ടുവന്നു. കുട്ടി സ്നേഹവായ്പോടെ അനുസരണയോടെ കൂടെ പോന്നു. ജനങ്ങളാകെ ഞെട്ടിത്തരിച്ചിരുന്നു. ഒരു സ്ത്രീ ബാധം കെട്ടു നിലംപതിച്ചു. അതു പുരോഹിതന്റെ ഭാര്യയായിരുന്നു. അവരുടെ കുഞ്ഞിനെ പിടിച്ചു നിർത്താൻ ദൈവം കോപം അവരെ അനുവദിച്ചില്ല. പക്ഷെ പുരോഹിതന് ഇതുകൊണ്ട് മനം മാറ്റം ഉണ്ടായില്ല. കുഞ്ഞിനെ തന്നിലേക്കടിപ്പിച്ചുകൊണ്ട് അയാൾ ചോദിച്ചു.
" മകനേ,ദേവന്മാരുടെ ലോകത്തേക്കു പോകാൻ നിനക്കു ഭയമുണ്ടോ ?"
അവനതൊരു കൗതുകമായിരുന്നു.
"ഭയമോ, അച്ഛൻ പറഞ്ഞാൽ എവിടെയായാലും ഞാൻ പോകും ഒരു അമ്പും വില്ലും എനിക്കു തരൂ." അവൻ പറഞ്ഞു.
പുരോഹിതൻ കറുത്തതുണികൊണ്ട് അവന്റെ കണ്ണുമൂടിക്കെട്ടി, പുത്രനെ അമ്പും വില്ലും ധരിപ്പിച്ച് ബലിപീഠത്തിനുമുമ്പിൽ നിർത്തി. എല്ലാ പേരും ശ്വാസമടക്കി നില്ക്കുന്നു. കനത്ത നിശ്ശബ്ദത.
"ഞങ്ങളുടെ യുദ്ധദൈവമായ തോർ ദേവാ എന്റെ എറ്റവും വിലപ്പെട്ടതിനെ ഞാൻ അങ്ങയ്ക്കു ബലിയർപ്പിക്കുന്നു, അങ്ങ് എന്നുമെന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ."
ഇത്രയും പറഞ്ഞതോടെ ഗുൺറാദിന്റെ വാൾ, ആകാശത്തേക്കുയർന്നു. പക്ഷേ ഉയർന്ന വാൾ കുരിശിന്റെ ചിഹ്നമുളള ഒരു ദണ്ഡിൽ തട്ടി, പുരോഹിതന്റെ ഭാര്യ മുന്നോട്ടാഞ്ഞു കുട്ടിയെ വാരിയെടുത്തു മാറോടണച്ചു നെടുവീർപ്പിട്ടു.
പുരോഹിതൻ തിരിഞ്ഞു നോക്കി. പുതിയ സംഘത്തിന്റെ തലവൻ തന്റെ മുമ്പിൽ പുഞ്ചിരി തൂകി നില്ക്കുന്നു. 'ജർമ്മനിയുടെ അപ്പോസ്തലൻ' എന്നു പിന്നീടു പ്രസിദ്ധനായിത്തീർന്ന ബോണിഫെസ്സായിരുന്നു അത്.
ഗോത്രവർഗ്ഗക്കാർ ഏതോ ദുരന്തത്തിന്റെ സൂചനയായിട്ടാണ് ഇതിനെ കരുതിയത്. കുട്ടിക്കുപകരം ബോണിഫെസ്സിന്റെ ബലി ചിലർ ആവശ്യപ്പെട്ടു.
യാതൊരു കൂസലുമില്ലാതെ ബോണിഫെസ്സ് ബലിപീഠത്തിൽ കയറിനിന്നു. "സ്നേഹിതരെ, ആർക്കാണെൻ്റെ തല വേണ്ടത്? അതു വെട്ടിമാറ്റിക്കൊൾക.
നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ബോണിഫെസ്സ് തുടർന്നു:
"മനുഷ്യൻ തലയാവശ്യപ്പെടുന്ന
ഒരു ദൈവം നമ്മുക്കില്ല. അതാവശ്യപ്പെടുന്നതു മനുഷ്യൻ തന്നെയാണ്. യുദ്ധവുംജയവുമൊക്കെ മനുഷ്യൻ്റെ താണ്. നമ്മുക്കു തരാൻ ദൈവത്തിൻ്റെ പക്കലുള്ളത് സ്നേഹം മാത്രം.
തിന്മയുടെ വൃക്ഷം നശിച്ചു. നമ്മുക്ക് നന്മയുടെ മരമായി ഈ ബിർച്ചുമരം തിരഞ്ഞെടുക്കാം. ബോണി ഫെസ്റ്റ് ബിർച്ചു മരത്തിൽ നെയ് വിളക്കുകൾ തൂക്കി.ഇതാണ് ആദ്യത്തെ ക്രിസ്തുമസ് വൃക്ഷം.
Tags:

Post a Comment

0Comments

Post a Comment (0)