ഒരു കൂട്ടം കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വരുന്ന വഴിക്ക് അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നും ഒരു ശബ്ദം കേട്ടു. ഒരു പൂച്ചയുടെ ശബ്ദം ആയിരുന്നു അത്. ചില കുട്ടികൾ കല്ലുകൾ പറക്കി അതിനെ എറിയാൻ തുടങ്ങി. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് പൂച്ചയുടെ നേരെ ദയതോന്നി. അവൾ വള്ളിക്കെട്ടുകളും മറ്റും മാറ്റി താഴെ എത്തി. അവൾ ആ പൂച്ച കുട്ടിയെ എടുത്തു പുറത്തുകൊണ്ടു വന്നു. അതിൻ്റെ ശരീരം മുള്ളുകൾ കൊണ്ട് കീറിയിരുന്നു. മുറിവുകളിൽനിന്ന് ചോരത്തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു. ആ പെൺകുട്ടി പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. അതിന് പാലും റൊട്ടിയും കൊടുത്തു. മുറിവുകളിൽ മരുന്ന് വെച്ച് ഉണക്കി. പൂച്ചക്കുട്ടി സന്തോഷത്തോടെ ഓടുകയും ചാടുകയും ചെയ്യുവാൻ തുടങ്ങി. അത് അവളുടെ ഒരു ഉറ്റ ചങ്ങാതി ആയി മാറി.
ദയാലുവായ് ഈ പെൺകുട്ടിയാണ് രോഗികളെ ശുശ്രൂഷിക്കുന്ന അതിൽ പിന്നീട് വലിയ പ്രസിദ്ധി നേടിയ ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ.