പാഠം പഠിച്ചേ (Paadam Padichee)

Mash
0 minute read
0
വലിയ വികൃതിയാണ് പിങ്കിത്തവള, മുതിർന്നവർ പറഞ്ഞാലൊന്നും അവൾ കേൾക്കാറേയില്ല. ഒരു ദിവസം നല്ല മഴ പെയ്‌തു. ഈ സമയം പിങ്കി തുള്ളിച്ചാടി ഉറക്കെ പാടി! 
പേക്രോം...പേക്രോം..
“ഹായ്! എന്തു രസമാണ്, മഴ കൊണ്ട് പാട്ടുപാടി ന്യത്തം വെയ്ക്കാൻ.." 
“വേണ്ട , വേണ്ടി പതുക്കെ പാട്. ചുറ്റും അപകടമാ " മുത്തശ്ശിത്തവള അവളെ തടഞ്ഞു. 
മുത്തശ്ശിയുടെ വാക്കുകൾ പിങ്കിക്ക് തീരെ ഇഷ്ടമായില്ല... അഹങ്കാരത്തോടെ ആവേശത്തോടെ അവൾ ഉറക്കെപ്പാടി. "പുതുമഴ പെയ്യും നേരത്ത് 
പേക്രോം പാടിനടക്കാനായ് 
തവളക്കുട്ടന്മാരെ വാ 
മഴയത്തോടി നടക്കാൻ വാ." 
പിങ്കിയുടെ ഉറക്കെയുള്ള പാട്ടുകേട്ട മുത്തശ്ശിത്തവള അവിടെനിന്ന് ചാടിപ്പോയി ഒരു പൊത്തിലൊളിച്ചു. 
പിങ്കി തന്റെ ഗാനമേള തുടർന്നു. 
പെട്ടെന്ന്... ഒരു വലിയ നീർക്കോലിപ്പാമ്പ് പാഞ്ഞെത്തി. ഇതുകണ്ട് പിങ്കി ഒരു തരത്തിൽ അവിടെനിന്നും ചാടി രക്ഷപ്പെട്ടു. 
ഇതുകണ്ട് പൊത്തിലിരുന്ന് മുത്തശ്ശിത്തവള പറഞ്ഞു: “മുതിർന്നവരുടെ വാക്കു കേൾക്കാഞ്ഞാൽ അപകടത്തിൽപ്പെടും. എപ്പോഴും ഇങ്ങനെ രക്ഷപ്പെടാനാകുമെന്ന് കരുതേണ്ട." ഇതുകേട്ട് പിങ്കി നാണിച്ചുപോയി. 
-ഹരീഷ് ആർ. നമ്പൂതിരിപ്പാട്

Post a Comment

0Comments

Post a Comment (0)