ചെറിയ മീനായിരുന്നു ലുല്ലു. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് കുളത്തിൽ എല്ലായിടത്തും ലുല്ലു നീന്തി നടക്കും. അതുകണ്ട് ലുലുവിന്റെ അമ്മ അവളോട് പറഞ്ഞു: “ലുല്ലു, നീ പാറയുള്ള സ്ഥലങ്ങളിലൊന്നും പോകരുത്. അവിടെ കൊക്കുകൾ നമ്മെ പിടികൂടാൻ ഇരിപ്പുണ്ടാകും!''
എന്നാൽ ലുല്ലു. അതൊന്നും കേട്ടില്ല. നല്ല വെയിലുള്ള ദിവസം അവൾ പാറകളുള്ള സ്ഥലത്ത് ചുറ്റിയടിച്ചു. പെട്ടെന്ന് അവളെ ഒരു കൊക്ക് പിടികൂടി ചുണ്ടിലാക്കി. “രക്ഷിക്കണേ!'', ലുല്ലു നിലവിളിച്ചു.
നിലവിളി കേട്ട് പാറപ്പുത്തിരുന്ന ഞണ്ടമ്മാവൻ ഓടിവന്നു. ഞണ്ടമ്മാവൻ കൊക്കിന്റെ കാലിൽ ഒറ്റയിറുക്ക്! വേദനകൊണ്ട് പുളഞ്ഞ കൊക്ക് വാ തുറന്നു. അതോടെ ലുല്ലു വെള്ളത്തിൽ വീണു. ജീവൻ തിരിച്ചു കിട്ടിയ ലുല്ലു പിന്നെ അമ്മ പറഞ്ഞത് അനുസരിക്കാതിരുന്നിട്ടേയില്ല.
നമ്മൾ അന്നനാളം പറയുന്നത്
ReplyDeleteകേൾക്കാണം