മണ്ടൻ പൂച്ചയും കുഞ്ഞൻ എലിയും (Mandan Poochayum Kunjan Eliyum)

Mash
0 minute read
0
ഒരിടത്ത് ഒരു മണ്ടൻ പൂച്ചയുണ്ടായിരുന്നു. ഒരു ദിവസം മണ്ടൻ കുഞ്ഞനെന്ന ഒരു എലിയെ പിടിച്ചപ്പോൾ എലിയുടെ ദേഹത്താകെ മീനിന്റെ മണം. ഉടനെ മണ്ടൻ കാര്യം തിരക്കി.അപ്പോൾ കുഞ്ഞൻ ഏലി പറഞ്ഞു; " ഇവിടെ അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന ഉറിയിൽ നിറയെ മീനാണ്. അതിനകത്ത് കയറിയപ്പോഴാണ് എന്റെ ദേഹം മുഴുവൻ ഈ മീൻ മണം വന്നത്." ഇത് കേട്ട് കൊതി മൂത്ത മണ്ടൻ വേഗം ഉറിയിൽ ചാടിക്കയറി. ഈ തക്കത്തിന് മണ്ടന്റെ കൈയിൽ നിന്ന് കുഞ്ഞൻ ഏലി ഓടി രക്ഷപെട്ടു.
Tags:

Post a Comment

0Comments

Post a Comment (0)