മാൻകുട്ടിയും ഉറുമ്പും(Mankuttiyum Urumbum)

Mash
0 minute read
1
പുഴക്കരയിൽ കാറ്റുകൊള്ളാൻ എത്തിയ മാൻകുട്ടി ഒരു കട്ടുറുമ്പിനെ കണ്ടുമുട്ടി. “ഹായ്, ചങ്ങാതീ. എന്താ നിന്റെ പേര്?'', കട്ടുറുമ്പ് ചോദിച്ചു.
"ഹും, ഉറുമ്പുകളോടുമൊന്നും വണ്ടുകളോടുമൊന്നും ഞങ്ങൾ മാനുകൾ കൂട്ടുകൂടാറില്ല!', ഇതുകേട്ട കട്ടുറുമ്പ് സങ്കടത്തോടെ തിരികെ നടന്നു. 
അപ്പോഴതാ ഒരു കടുവ ചാടിവീണ് മാനിനെ തന്റെ പിടിയിലാക്കി. മാനിന്റെ കരച്ചിൽ കേട്ട് വെറുതെയിരിക്കാൻ കട്ടുറുമ്പിനായില്ല.
അവൻ കടുവച്ചാരുടെ കാലിൽ ഒറ്റക്കടി. ഞെട്ടിപ്പോയ കടുവ പിടിവിട്ടു. ആ തക്കത്തിന് മാൻ ഓടി രക്ഷപ്പെട്ടു.
കട്ടുറുമ്പ് ഒളിക്കുകയും ചെയ്തു. തന്നെ രക്ഷിച്ചത് കട്ടുറുമ്പാണെന്ന് മാനിന് മനസ്സിലായി. മാൻ കട്ടുറുമ്പിനോട് ക്ഷമ ചോദിച്ചു. പിന്നീട് അവർ നല്ല ചങ്ങാതിമാരായി മാറി.