ചിന്നുവിന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ് ടിമ്പു. ഒരു ദിവസം ടിമ്പു കളിക്കാൻ ആരുമില്ലാതെ നടക്കുകയായിരുന്നു. അപ്പോഴാണ് അവൻ വീട്ടിലെ പൂവാലിപ്പശുവിനെ കണ്ടത്. ടിമ്പു ഓടി പൂവാലിയുടെ അടുത്തു ചെന്ന് ചോദിച്ചു:
“പൂവാലിപ്പശുവേ വരുമോ നീ
കളിയാടീടാൻ പോരുന്നോ
പണിയില്ലാതെ ഇരിപ്പാണേ
വേഗം പോരു ചങ്ങാതീ!"
കളിയാടീടാൻ പോരുന്നോ
പണിയില്ലാതെ ഇരിപ്പാണേ
വേഗം പോരു ചങ്ങാതീ!"
"ഇല്ലില്ല, എനിക്ക് പണിയുണ്ട്. ചിന്നുവിനും വീട്ടുകാർക്കുമുള്ള പാല് ഞാനാ കൊടുക്കുന്നത്. പാല് കറക്കാൻ ആളിപ്പം വരും. വേഗം പൊയ്ക്കോ!'', പൂവാലിപ്പശു പറഞ്ഞു.
ടിമ്പു വേഗം ചിങ്കിരിക്കോഴിയുടെ അടുത്തെത്തി
ടിമ്പു വേഗം ചിങ്കിരിക്കോഴിയുടെ അടുത്തെത്തി
“കോഴിപ്പെണ്ണ വരുമോ നീ
എന്നോടൊത്തു കളിച്ചീടാൻ
പണിയില്ലാതെ ഇരിപ്പാണേ
വേഗം പോരു ചങ്ങാതീ!”
എന്നോടൊത്തു കളിച്ചീടാൻ
പണിയില്ലാതെ ഇരിപ്പാണേ
വേഗം പോരു ചങ്ങാതീ!”
“ഹും, എനിക്ക് മുട്ടയിടാൻ നേരമായി. അതുകഴിഞ്ഞ് എന്റെ പിള്ളേർക്കു വേണ്ടത് ചിക്കിച്ചികഞ്ഞ് കൊടുക്കണം. അപ്പഴാ നിന്റെ ഒരു കളി!'', ചിങ്കിരിക്കോഴി ടിമ്പുവിനെ ഓടിച്ചു. ടിമ്പു വേഗം ഓടി ചക്കി പൂച്ചയുടെ അടുത്തെത്തി. എന്നിട്ട് ചോദിച്ചു:
“ചക്കിപ്പൂച്ചേ ചങ്ങാതി
പണിയില്ലാതെ ഇരിപ്പാണേ
ഒത്തൊരുമിച്ചു കളിച്ചീടാൻ
എന്നോടൊപ്പം പോരു നീ!"
പണിയില്ലാതെ ഇരിപ്പാണേ
ഒത്തൊരുമിച്ചു കളിച്ചീടാൻ
എന്നോടൊപ്പം പോരു നീ!"
“ടിമ്പൂ, ഇന്നലെ രാത്രി മുഴുവൻ എലിയെ പിടിക്കുകയായിരുന്നു ഞാൻ. എനിക്ക് ഒന്ന് ഉറങ്ങണം!'',ചക്കിപ്പൂച്ചി പറഞ്ഞു.
“ശെടാ. ഇനിയിപ്പോ ആരെയാ ഒന്നു കളിക്കാൻ കിട്ടുക? ങാ, ചിന്നുവിനോട് ചോദിക്കാം'', ടിമ്പു ചിന്നുവിന്റെ അടുത്ത് ചെന്നു.
“ശെടാ. ഇനിയിപ്പോ ആരെയാ ഒന്നു കളിക്കാൻ കിട്ടുക? ങാ, ചിന്നുവിനോട് ചോദിക്കാം'', ടിമ്പു ചിന്നുവിന്റെ അടുത്ത് ചെന്നു.
“ചിന്നുമോളേ പുന്നാരേ
കളിയാടീടാൻ വന്നാട്ടെ
പണിയില്ലാതെ ഇരിപ്പാണേ
ബോറടിയാണേ ചങ്ങാതീ !"
കളിയാടീടാൻ വന്നാട്ടെ
പണിയില്ലാതെ ഇരിപ്പാണേ
ബോറടിയാണേ ചങ്ങാതീ !"
“അയ്യോ ഞാനില്ല, എനിക്ക് പണിയുണ്ട്. ഞാൻ ഹോംവർക്ക് ചെയ്യാൻ പോവുകയാ!'', അതുപറഞ്ഞ് ചിന്നു ഓടിപ്പോയി.
ടിമ്പുവിന് ദേഷ്യം വന്നു. “ഹും, എല്ലാർക്കും ഈ വീട്ടിൽ പണിയുണ്ട്. എനിക്ക് മാത്രം ഇവിടെ ഒരു പണിയുമില്ല!', അവൻ സങ്കടപ്പെട്ടു നിന്നു. പെട്ടെന്ന്അവനൊരു വിളി കേട്ടു. “ടിമ്പൂ...."
ടിമ്പു ഓടിച്ചെന്നു. ചിന്നുവിന്റെ അമ്മയായിരുന്നു അത്. “ടിമ്പൂ, ഞാനൊന്ന് പുറത്ത് പോവുകയാ. നീ ഈ വാതിൽക്കൽ തന്നെ നിൽക്കണം. പൂച്ചയും കോഴിയുമൊന്നും വീടിനകത്ത് കയറാതെ നോക്കണം!'', അമ്മ പറഞ്ഞു.
ടിമ്പുവിന് സന്തോഷമായി. അവസാനം തനിക്കും ഒരു പണികിട്ടി. ഇനി കളിയൊന്നും വേണ്ട!', അവൻ സങ്കടമൊക്കെ മാറ്റി വീടിന് കാവൽ നിന്നു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com