ഒരു ദിവസം കുറേ കുട്ടികൾ ഒരു മൈതാനത്ത് ഓടിക്കളിക്കുകയായിരുന്നു. അപ്പോൾ ഒരു സഞ്ചി ആ വഴി വന്നു. അതു കണ്ട് കുട്ടികൾ ഓടിച്ചെന്നു. "ങേ, നടക്കാൻ പറ്റുന്ന സഞ്ചിയോ? കൊള്ളാമല്ലോ ഇത് !"
" സഞ്ചീ, സഞ്ചീ എവിടേക്കാ?
ഉരുണ്ടു പോണത്, പറയാമോ?
സഞ്ചിനിറച്ചും എന്താണ്,
കുത്തിനിറച്ചത്, പറയാമോ?"
ഉരുണ്ടു പോണത്, പറയാമോ?
സഞ്ചിനിറച്ചും എന്താണ്,
കുത്തിനിറച്ചത്, പറയാമോ?"
കുട്ടികൾ ചോദിച്ചു. അതുകേട്ട് പാവം സഞ്ചി പേടിച്ചു പോയി. സഞ്ചി വിഷമത്തോടെ പറഞ്ഞു: "ഹയ്യോ! ഞാനൊരു പാവമാണേ. കളിപ്പാട്ടങ്ങൾ കൊണ്ടു പോകുന്നതാണ് എൻ്റെ ജോലി !"
"ഹയ്യട ! കളിപ്പാട്ടങ്ങൾ ഞങ്ങൾക്കും തരുമോ?" കുട്ടികൾ സഞ്ചി തുറക്കാൻ ഒരുങ്ങി. പെട്ടെന്ന് സഞ്ചി തടഞ്ഞു.

"ഹയ്യോ, അരുത്. അകത്ത് ഒരു ഭൂതം കയറിയിട്ടുണ്ട്. തുറന്നാൽ ഭൂതം പുറത്തുചാടി നിങ്ങളെ പിടികൂടും!" അതു കേട്ട് കുട്ടികൾ പേടിച്ചു പോയി.
അപ്പോഴാണ് ഒരു അപ്പൂപ്പൻ അതു വഴി വന്നത്. അപ്പുപ്പൻ കാര്യമെല്ലാം അറിഞ്ഞു.
സൂത്രക്കാരനായ അപ്പൂപ്പൻ അവരെ സഹായിക്കാമെന്ന് പറഞ്ഞു. എന്നിട്ട് സഞ്ചിയുമായി അടുത്തുള്ള വലിയ ഒരു മരത്തിൻ്റെ അടുത്തെത്തി. വലിയൊരു കല്ലും കൊണ്ടുവന്നു.
ആ മരത്തിൽ വലിയൊരു പൊത്ത് ഉണ്ടായിരുന്നു. അപ്പൂപ്പൻ സഞ്ചിയുടെ മുകൾ ഭാഗം ആ പൊത്തിലേക്ക് കടത്തി. എന്നിട്ട് മെല്ലെ കെട്ടഴിച്ച് സഞ്ചി തുറന്നു.
പെട്ടെന്ന് ഭൂതം പൊത്തിനകത്തേക്ക് കയറി. അപ്പൂപ്പൻ ഉടനെ കല്ലെടുത്ത് പൊത്ത് അടയ്ക്കുകയും ചെയ്തു."
"ഹ!ഹ!ഹ! അപ്പൂപ്പൻ ഭൂതത്തെ പൊത്തിലടച്ചേ !" കുട്ടികൾ തുള്ളിച്ചാടി. സഞ്ചിക്കും സന്തോഷമായി. സഞ്ചി കളിപ്പാട്ടം മുഴുവൻ കുട്ടികൾക്ക് സമ്മാനമായി കൊടുത്തു.
"ഹയ്യട ! കളിപ്പാട്ടങ്ങൾ ഞങ്ങൾക്കും തരുമോ?" കുട്ടികൾ സഞ്ചി തുറക്കാൻ ഒരുങ്ങി. പെട്ടെന്ന് സഞ്ചി തടഞ്ഞു.

അപ്പോഴാണ് ഒരു അപ്പൂപ്പൻ അതു വഴി വന്നത്. അപ്പുപ്പൻ കാര്യമെല്ലാം അറിഞ്ഞു.
സൂത്രക്കാരനായ അപ്പൂപ്പൻ അവരെ സഹായിക്കാമെന്ന് പറഞ്ഞു. എന്നിട്ട് സഞ്ചിയുമായി അടുത്തുള്ള വലിയ ഒരു മരത്തിൻ്റെ അടുത്തെത്തി. വലിയൊരു കല്ലും കൊണ്ടുവന്നു.
ആ മരത്തിൽ വലിയൊരു പൊത്ത് ഉണ്ടായിരുന്നു. അപ്പൂപ്പൻ സഞ്ചിയുടെ മുകൾ ഭാഗം ആ പൊത്തിലേക്ക് കടത്തി. എന്നിട്ട് മെല്ലെ കെട്ടഴിച്ച് സഞ്ചി തുറന്നു.
പെട്ടെന്ന് ഭൂതം പൊത്തിനകത്തേക്ക് കയറി. അപ്പൂപ്പൻ ഉടനെ കല്ലെടുത്ത് പൊത്ത് അടയ്ക്കുകയും ചെയ്തു."
"ഹ!ഹ!ഹ! അപ്പൂപ്പൻ ഭൂതത്തെ പൊത്തിലടച്ചേ !" കുട്ടികൾ തുള്ളിച്ചാടി. സഞ്ചിക്കും സന്തോഷമായി. സഞ്ചി കളിപ്പാട്ടം മുഴുവൻ കുട്ടികൾക്ക് സമ്മാനമായി കൊടുത്തു.
" കാറും ബോട്ടും ഏറോപ്ലേനും
പായും ബൈക്കുമെടുത്തോളൂ
ഡും ഡും കൊട്ടും കരടിച്ചാരും
പീപ്പീം പന്തുമെടുത്തോളൂ !"
പായും ബൈക്കുമെടുത്തോളൂ
ഡും ഡും കൊട്ടും കരടിച്ചാരും
പീപ്പീം പന്തുമെടുത്തോളൂ !"
സഞ്ചി തന്ന കളിപ്പാട്ടങ്ങളെടുത്ത് കുട്ടികൾ കളി തുടങ്ങി.
ഭൂതത്തെ ഇറക്കി വിട്ടതിന് സഞ്ചി അപ്പൂപ്പനോട് നന്ദി പറഞ്ഞു. എന്നിട്ട് വേഗം നടന്നു നീങ്ങി.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com