അഭിമന്യുവിന്റെ പുത്രനാണ് പരീക്ഷിത്ത്. നല്ലവനായ പരീക്ഷിത്ത് രാജാവ് രാജ്യം ഭരിക്കുന്നതോടൊപ്പം ദേശങ്ങൾ തോറും സഞ്ചരിക്കുമായിരുന്നു.

അങ്ങനെ ഒരു യാത്രയിൽ പരീക്ഷിത്ത് രാജാവ് ഒരു കാഴ്ച കണ്ടു. കശ്യപപ്രജാപതിയുടെ പുത്രനായ കലി ഒരു രാജാവിന്റെ വേഷത്തിൽ പശുവിനെ ഉപദ്രവിക്കുന്നു! ചെല്ലുന്നിടത്തെല്ലാം കുഴപ്പങ്ങളുണ്ടാക്കുകയും എല്ലാവരെയും ഉപദ്രവിക്കുകയും ചെയ്യുന്നയാളാണ് കലി.
പരീക്ഷിത്ത് രാജാവിന് അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഉടനെ അമ്പും വില്ലുമെടുത്ത് കലിയെ കൊല്ലാൻ ഒരുങ്ങി. പേടിച്ചുപോയ കലി പരീക്ഷിത്തിന്റെ മുമ്പിൽ വന്ന് തല കുനിച്ചുനിന്നു. അപ്പോൾ പരീക്ഷിത്ത് പറഞ്ഞു: "നിന്നെ ഇനി ഇവിടെ കണ്ടുപോവരുത്. ഇപ്പോൾ തന്നെ എന്റെ രാജ്യം വിട്ട് ഓടിപ്പോയ്ക്കോ!".
"ഈ ഭൂമി മുഴുവൻ അങ്ങയുടെ രാജ്യമാണ്. എനിക്ക് താമസിക്കാൻ ഒരു സ്ഥലം അങ്ങ് തരുമോ?" കലി, പരീക്ഷിത്തിനോട് അപേക്ഷിച്ചു. മനുഷ്യർ ചീത്തപ്രവൃത്തികൾ നടത്തുന്നിടത്തൊക്കെ താമസിക്കാമെന്ന് പരീക്ഷിത്ത് കാലിയോട് പറഞ്ഞു. അങ്ങനെ അന്നുമുതൽ മനുഷ്യർ ചീത്തപ്രവൃത്തികൾ നടത്തുന്ന സ്ഥലങ്ങളിൽ ചെന്ന് കലി കുഴപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com