തളരാത്ത ഇടതുകൈ

Mash
1 minute read
0
കരോലി ടാകക്സ് എന്ന പോളണ്ടുകാരൻ യുവാവ് ഷൂട്ടിങ്ങിൽ അതിവിദഗ്ധനായിരുന്നു. ഉന്നം തെറ്റാതെ കൃത്യമായി വെടി വെയ്‌ക്കുന്നതിൽ അയാളെ വെല്ലാൻ പോളണ്ടിൽ ആരുമുണ്ടായിരുന്നില്ല.
ദേശീയ തലത്തിൽ നടന്ന നിരവധി മത്സരങ്ങളിൽ കരോലി മെഡലുകൾ വാരിക്കൂട്ടി.

'കരോലി ഒളിമ്പിക്സിൽ മത്സരിച്ചാൽ സ്വർണ്ണമെഡൽ നേടും അക്കാര്യത്തിൽ സംശയമില്ല." പോളണ്ടുകാർ പറഞ്ഞുതുടങ്ങി. കരോലിയും ഒളിമ്പിക്‌സ് മെഡൽ സ്വപ്‌നം കണ്ടുതുടങ്ങി. ഒരു ദിവസം കരോലി പതിവുപോലെ ഷൂട്ടിങ് പരിശീലനം നടത്തുകയായിരുന്നു. പെട്ടെന്ന് തൊട്ടടുത്ത് ഒരു ഗ്രനേഡ് വീണുപൊട്ടി. കരോലിയുടെ വലതുകൈ പാടേ തകർന്നുപോയി. ആ കൈകൊണ്ട് ഇനി തോക്ക് ശരിക്ക് പിടിക്കാൻ പോലും പറ്റില്ല.
'എന്താ എനിക്കിങ്ങനെ വന്നത്?' പല ദിവസങ്ങളിലും കരോലി കണ്ണീരോടെ സ്വയം ചോദിച്ചു. ഒരു ദിവസം കരോലിക്ക് അതിനുള്ള ഉത്തരം കിട്ടി.
"ഈ പ്രതിബന്ധം മറികടക്കാൻ തനിക്ക് കഴിവുണ്ട്. അതു തെളിയിക്കാനുള്ള അവസരമാണിത്." കരോലി അന്നുമുതൽ ഇടതുകൈകൊണ്ട് പരിശീലനം തുടങ്ങി. രാവും പകലുമെല്ലാം കഠിനമായ പരിശീലനം.
ഒടുവിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ ആരംഭിച്ചു. മത്സരവേദിയിൽ കരോലിയെ കണ്ട് പരിചയക്കാരിൽ പലരും വിചാരിച്ചത് മത്സരം കാണാൻ വന്നതാണെന്നാണ്!
ഇടതുകൈ കൊണ്ട് കരോലി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു.
ഒന്നൊഴിയാതെ എല്ലാം കൃത്യമായി ലക്ഷ്യത്തിൽ കൊണ്ടു. കരോലിയെ ആളുകൾ ആർപ്പു വിളികളോടെ എടുത്തു പൊക്കി. സ്വർണ്ണമെഡൽ കരോലിക്ക് സ്വന്തം.
ഇച്ഛാശക്തിയും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും മറികടക്കാമെന്ന് കരോലിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com
Tags:

Post a Comment

0Comments

Post a Comment (0)