സടയന്റെ പേടി [Sadayante Pedi]

Mashhari
0
കുന്നിമലക്കാട്ടിൽ സടയൻ എന്നൊരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം സടയൻ സിംഹം ഇരതേടി കുന്നിൻമുകളിലെത്തി. അപ്പോഴതാ ഒരു ജീവി അവിടെ കിടന്ന് ഉറങ്ങുന്നു.
'ങേ, ഇവനെ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ. ഇന്നത്തെ ഇര ഇവൻ തന്നെ!' കൊതിയൻ സടയൻ ഒരു കല്ലെടുത്ത് ആ ജീവിയെ ഒറ്റയേറ്.
'ണ്ടം' കല്ലു കൊണ്ടതും ആ ജീവി ഉറക്കെ ശബ്ദിച്ചു. ശബ്ദം കേട്ട് സടയൻ പേടിച്ചു പോയി. 'ങേ ഇവൻ ആളുകൊള്ളാമല്ലോ!' സടയൻ കുറച്ചുകൂടി വലിയ ഒരു കല്ലെടുത്ത് ആ ജീവിയെ എറിഞ്ഞു.
ഇത്തവണ കുറച്ചുകൂടി വലിയ ശബ്ദത്തിൽ ജീവി 'ണ്ടം' എന്നു മുരണ്ടു. "അയ്യോ, ഇവന്റെ ശബ്ദം കേട്ടിട്ട് ആള് നിസ്സാരക്കാരനല്ലെന്നാ തോന്നുന്നത്. മണ്ടൻ സടയൻ പേടിച്ച് ഓടെടാ ഓട്ടം.

ഓട്ടത്തിനിടെ സടയന്റെ കാലുതട്ടി ഒരുപാട് കല്ലുകൾ ജീവിയുടെ പുറത്തു വീണു. അതോടെ 'ണ്ടം ണ്ടം ണ്ടം" എന്ന് ശബ്ദമുണ്ടാകാൻ തുടങ്ങി. "അയ്യോ, രക്ഷിക്കണേ..." ഭീകരജീവി പിടിക്കാൻ വരുന്നുണ്ടെന്നു കരുതി സടയൻ പേടിച്ച് കാട്ടിലൊളിച്ചു.
സടയനെ 'ണ്ടം ണ്ടം ണ്ടം" മുഴക്കി പേടിപ്പിച്ച വിരുതൻ ആരെന്ന് നിങ്ങൾക്ക് മനസ്സിലായോ? ആരോ കാട്ടിൽ ഉപേക്ഷിച്ച ഒരു ചെണ്ടയായിരുന്നു അത്. ചെണ്ടയിൽ കല്ല് വീണപ്പോഴാണ് 'ണ്ടം ണ്ടം ണ്ടം" എന്ന് ശബ്ദം ഉണ്ടായത്. ഇക്കാര്യമുണ്ടോ മണ്ടൻ സടയൻ അറിയുന്നു.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)