വാ കീറിയ ദൈവം ഇരയും കൽപ്പിക്കും [Vaa Keeriya Daivam Irayum Kalpikkum]

Mashhari
0
എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവത്തിന്റെ കൈയിൽ ഉണ്ടെന്നാണ് ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്. ഇതിന് പിന്നിലുള്ള കഥ വായിക്കാം....
പണ്ഡിതനായ വരരുചി ദോഷങ്ങൾ അകറ്റാൻ ഭാര്യയുമൊത്ത് പുണ്യസ്ഥലങ്ങൾ കാണാനിറങ്ങി. യാത്രയ്‌ക്കിടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചു. ആ പിഞ്ചുകുഞ്ഞിനെയും ഒപ്പം കൂട്ടി യാത്ര തുടരുക അത്ര എളുപ്പമല്ലെന്ന് വരരുചിക്ക് തോന്നി. അങ്ങനെ കുഞ്ഞിനെ വഴിയിൽ ഒരിടത്ത് കളയാൻ അദ്ദേഹം തീരുമാനിച്ചു. ഇതറിഞ്ഞ് വിഷമിച്ച ഭാര്യയെ അദ്ദേഹം ആശ്വസിപ്പിച്ചു. "വാ കീറിയ ദൈവം ഇരയും കൽപ്പിക്കും." ഇങ്ങനെ പറഞ്ഞ് കുട്ടിയെ അവിടെ ഉപേക്ഷിച്ച് വരരുചി ഭാര്യക്കൊപ്പം യാത്ര തുടർന്നു. ഭൂമിയിൽ ജനിച്ചു വീഴുന്നവർക്ക് ആവശ്യമായതെല്ലാം ദൈവം നൽകും. ഇതാണ് വരരുചി ഉദ്ദേശിച്ചത്.
പിന്നീട് ഭാര്യ പ്രസവിച്ച കുട്ടികളെ ഒന്നൊന്നായി വരരുചി വഴിയിൽ ഉപേക്ഷിച്ചു. ആപത്തുകൾ ഒന്നും ഇല്ലാതെ ആ കുട്ടികൾ വളരുകയും ചെയ്‌തു.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)