താൻ പാതി ദൈവം പാതി [Than Paathi Daivam Paathi]

Mashhari
0
അവനവൻ ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്‌ത്‌ തീർക്കുക. ബാക്കി പകുതി ദൈവം തന്നുകൊള്ളും എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. അതായത് സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാൻ ശ്രമിക്കാതെ വെറുതെ പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ ദൈവം സഹായിക്കുകയില്ല.
ഒരിക്കൽ ഒരു കൃഷിക്കാരൻ ചെളി നിറഞ്ഞ വഴിയിലൂടെ കുതിരവണ്ടി ഓടിച്ചു വരികയായിരുന്നു. ഇടയ്‌ക്ക് വച്ച് വണ്ടിയുടെ ചക്രങ്ങൾ ചെളിയിൽ താണുപോയി. കുതിരകൾ എത്ര ആഞ്ഞുവലിച്ചിട്ടും ചക്രം ഉയർന്നുവന്നില്ല. ഉടനെ കൃഷിക്കാരൻ വണ്ടി ഒന്നു തള്ളിനോക്കുക പോലും ചെയ്യാതെ നിലത്ത് കുത്തിയിരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങി: "ദൈവമേ, രക്ഷിക്കണേ...." പ്രാർത്ഥന കേട്ട് ദൈവം പ്രത്യക്ഷപ്പെട്ടു. എന്നാൽ വെറുതെ കുത്തിയിരുന്ന് പ്രാർത്ഥിക്കുന്ന കൃഷിക്കാരനെ കണ്ടപ്പോൾ ദൈവത്തിന് ദേഷ്യം വന്നു. "ഹും ചക്രത്തിനിടയിൽ തോളുവച്ച് വണ്ടി തള്ളി നോക്കൂ", ദിവം ഉപദേശിച്ചു. അയാൾ അത് അനുസരിച്ചു.
താമസിയാതെ വണ്ടി ഉയർന്നുവന്നു. സ്വയം സഹായിക്കാത്തവനെ ദൈവം സഹായിക്കുകയില്ല എന്ന് അവന് മനസ്സിലായി.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)