
പണ്ടുപണ്ട് പഞ്ഞിമരത്തിലെ കുഞ്ഞിക്കൂട്ടിൽ ഒരു മഞ്ഞക്കിളി താമസിച്ചിരുന്നു. ഒരു ദിവസം കുഞ്ഞു കൂട്ടിലെ കുഞ്ഞുമുട്ടകൾക്ക് അടയിരിക്കുകയായിരുന്ന മഞ്ഞക്കിളി ഒരു കരച്ചിൽ കേട്ടു.
"അയ്യോ, രക്ഷിക്കണേ.... ഞാനിപ്പോൾ ചാകുമേ!"
'ആരാണീ നേരത്ത് നിലവിളിക്കുന്നത്? മഞ്ഞക്കിളി കുഞ്ഞുകൂട്ടിൽ നിന്ന് പുറത്തേക്കു തലയിട്ടു നോക്കി. അതാ പഞ്ഞിമരത്തിനടുത്ത് ഒരു കുഞ്ഞൻ തീപ്പൊരി!
കരയാൻ കാരണമെന്താണ്?
പറയൂ വേഗം ചങ്ങാതീ
വഴിയുണ്ടാക്കാം പെട്ടെന്ന്!"
മഞ്ഞക്കിളി ചോദിച്ചത് കേട്ട് കുഞ്ഞൻ തീപ്പൊരി സങ്കടത്തോടെ പറഞ്ഞു:
പാവം കുഞ്ഞൻ തീപ്പൊരി ഞാൻ
തീറ്റയൊന്നും കിട്ടീലയ്യോ
വിശന്നു ചാവാറായല്ലോ!"
അതു കേട്ടപ്പോൾ നല്ലവളായ കുഞ്ഞിക്കിളിയുടെ മനസ്സലിഞ്ഞു. അവൾ കുഞ്ഞുകൂട്ടിൽ നിന്ന് പുറത്തിറങ്ങി പഞ്ഞിമരച്ചില്ലകൾ പിടിച്ചു കുലുക്കാൻ തുടങ്ങി. അപ്പോൾ കരിയിലകൾ കുഞ്ഞൻ തീപ്പൊരിയുടെ മുന്നിൽ വീണു. തീറ്റ കിട്ടിയപ്പോൾ കുഞ്ഞൻ തീപ്പൊരി സന്തോഷത്തോടെ ആളിക്കത്താൻ തുടങ്ങി. അതു കണ്ടപ്പോൾ മഞ്ഞക്കിളി പേടിയോടെ പറഞ്ഞു:
"അയ്യോ കുഞ്ഞൻ തീപ്പൊരി, നീ എന്റെ പഞ്ഞിമരത്തിനടുത്തേയ്‌ക്ക് വരരുതേ!"
"ഹ....ഹ...ഹ...! എടീ മഞ്ഞക്കിളീ ജീവൻ വേണമെങ്കിൽ പറന്നു രക്ഷപ്പെട്ടോ. ഞാനിപ്പോൾ നിന്റെ പഞ്ഞിമരത്തെ ചുട്ടുകരിക്കും!" കുഞ്ഞൻ തീപ്പൊരി പൊട്ടിച്ചിരിച്ചുകൊണ്ട് പഞ്ഞിമരത്തിനു നേരെ ചീറിയടുത്തു. അതു കണ്ട് മഞ്ഞക്കിളി ഉറക്കെ നിലവിളിച്ചു. "അയ്യോ, എന്റെ പഞ്ഞിമരത്തെ കത്തിക്കാൻ വരുന്നേ!" മഞ്ഞക്കിളിയുടെ കരച്ചിൽ കേട്ട് തെക്കൻ കുന്നിലെ തെക്കൻ കാറ്റ് പറന്നുവന്നു. തെക്കൻ കാറ്റ് ചോദിച്ചു:
പഞ്ഞിമരത്തിലെ കൂട്ടുകാരീ
എന്തിനു നീ കരയുന്നു
കാരണമെന്നോടോതുക നീ!"
മഞ്ഞക്കിളി കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു. "നീ വിഷമിക്കാതെ, അവന്റെ അഹങ്കാരം ഞാൻ തീർക്കുന്നുണ്ട്." തെക്കൻ കാറ്റ് മഞ്ഞക്കിളിയെ സമാധാനിപ്പിച്ചു. എന്നിട്ട് ശും...ശും എന്ന് ആഞ്ഞുവീശാൻ തുടങ്ങി. കരിയിലകൾ നാലുപാടും പറന്നു. കുഞ്ഞൻ തീപ്പൊരി അടുത്തുള്ള പൊട്ടക്കിണറ്റിൽ ചെന്നുവീണു.അതോടെ അവന്റെ കഥ കഴിഞ്ഞു.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com
valare nandhiyundu
ReplyDelete