അണ്ണാറക്കണ്ണനും കുഞ്ഞനാനായും [Kunjanannaanum Kunjanaanayum]

Mash
1 minute read
0

കുഞ്ഞുമലയിലെ കുഞ്ഞനണ്ണാൻ വലിയ വികൃതിയാണ്. ആരു പറഞ്ഞാലും അനുസരിക്കില്ല. ഒരു ദിവസം കുഞ്ഞനണ്ണാൻ തെക്കേമലയിലെ തേൻമാവിൽ ഇരിക്കുകയായിരുന്നു. അതിനു താഴെ കുഞ്ഞനാനയും ഉണ്ടായിരുന്നു. കുഞ്ഞനാനയെ കണ്ടപ്പോൾ കുഞ്ഞനണ്ണാന് ഒരു കുസൃതി തോന്നി. അവൻ ചക്കരമാവിലെ പച്ചമാങ്ങ പറിച്ച് പൊടോ പൊടോ'ന്ന് താഴേക്കെറിഞ്ഞു. അതു കണ്ടപ്പോൾ കുഞ്ഞിനണ്ണാന്റെ അമ്മ പഞ്ഞു. “യ്യോ.. കുഞ്ഞനണ്ണാനെ  കുഞ്ഞനാന പാവമല്ലേ.. ? അവന് വേദനിക്കില്ലേ.." അപ്പോൾ കുഞ്ഞനണ്ണാൻ പറഞ്ഞു. “വേദനിക്കട്ടെ.. വേദനിക്കട്ടെ.. കുഞ്ഞനാന വേദനകൊണ്ട് പുളയുന്നതു കാണാൻ നല്ല രസമാ" പറഞ്ഞിട്ട് കുഞ്ഞനണ്ണാൻ വീണ്ടും പച്ചമാങ്ങ പറിച്ച് താഴേക്കെറിഞ്ഞു. പെട്ടെന്നാണ് അവന്റെ പിടിത്തം വിട്ടത്. അവൻ 'ശുർർർർ.." ന്ന് താഴേക്കു വീണു. കുഞ്ഞനാന അതു കണ്ടു. അവൻ തുമ്പിക്കൈകൊണ്ട് കുഞ്ഞനണ്ണാനെ പിടിച്ചു. “കണ്ടില്ലേ.. നീ കുഞ്ഞനാനയെ ഉപദ്രവിച്ചിട്ടും അവൻ നിന്നെ രക്ഷിച്ചത്.. കുഞ്ഞനണ്ണാന്റെ അമ്മ പറഞ്ഞു. അപ്പോൾ കുഞ്ഞനണ്ണാൻ പറ ഞ്ഞു.. "ഇന്നു മുതൽ ഞാനും കുഞ്ഞനാനയെപ്പോലെ നല്ലവനാകും.."

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)