പൂച്ചയുടെ പൂന്തോട്ടം (Poochayude Poonthottam)

Mash
0 minute read
3
ഒരിടത്ത് ഒരു പൂച്ചയും അവന്റെ ചങ്ങാതിയായ ഒരു എലിയും ഉണ്ടായിരുന്നു. അവരുടെ വീട്ടുമുറ്റത്ത് പൂന്തോട്ടമുണ്ടായിരുന്നു പൂച്ചയുടെ പൂന്തോട്ടത്തിൽ റോസാച്ചെടി ഇല്ലായിരുന്നു. പൂച്ച ഈ സങ്കടം എലിയോടു പറഞ്ഞു. ഉടനെ എലി തൻ്റെ തോട്ടത്തിൽ നിന്നും ഒരു റോസാച്ചെടി പിഴുതെടുത്ത് പൂച്ചയ്ക്ക് കൊടുത്തു. പൂച്ച അത് തന്റെ പൂന്തോട്ടത്തിൽ നന്നായി വച്ചുപിടിപ്പിച്ചു. എന്നും രാവിലെയും വൈകുന്നേരവും പൂച്ച തൻ്റെ ചെടി നന്നായി നോക്കുമായിരുന്നു. ക്രമേണ ചെടി വളർന്നുവന്നു. അതാ, ഒരു ദിവസം പൂച്ച ഉണർന്ന് തന്റെ പൂന്തോട്ടത്തിലേക്ക് നോക്കി. എവിടെനിന്നോ റോസാപ്പൂവിൻ മണം. പൂച്ച തൻ്റെ പൂന്തോട്ടത്തിലേക്ക് നോക്കി. അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല. തൻ്റെ റോസാച്ചെടിയിൽ ഒരു പൂമൊട്ട് പാതി വിരിയാറായിരിക്കുന്നു. പൂച്ചയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. 
ഈ പൂവ് വിരിഞ്ഞാൽ ആർക്കാണ് കൊടുക്കുക? അവസാനം തനിക്ക് റോസാച്ചെടി തന്ന എലിക്കുതന്നെ കൊടുക്കാമെന്ന് തീരുമാനിച്ചു. പൂവ് കിട്ടിയ എലി അപ്പോൾത്തന്നെ തൻ്റെ മകളുടെ തലയിൽ ചൂടിക്കൊടുത്തു
-അതുല്യാഗോപാൽ

Post a Comment

3Comments

Post a Comment